ബംഗളൂരു: ബംഗളൂരുവിലെ വാഹനാപകടത്തില്‍ നാലു വയസുകാരനായ മലയാളി ബാലൻ മരിച്ചു. മലപ്പുറം കോട്ടക്കയ്ല്‍ പറപ്പൂര് കിഴക്കേകുണ്ട് ചാലില്‍ വീട്ടില്‍ എംസി ആദിലിന്റെ മകന് ഈസ ആദില്‍ ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെ സര്‍ജാപുരയിലായിരുന്നു അപകടം. ഈസ ആദിലിനെ നഴ്സറിയില്‍നിന്നു തിരികെ വീട്ടിലേക്കു കൊണ്ടുവരുമ്പോഴാണ് അപകടം ഉണ്ടായത്. ഗുഡ്സ് ഓട്ടോയുടെ പിന്നിലിടിച്ച സ്കൂട്ടറില്‍ നിന്ന് കുട്ടി തെറിച്ചുവീഴുകയായിരുന്നു.
സ്കൂട്ടര്‍ ഓടിച്ചിരുന്ന മാതാവ് ഷഹീബയെ പരിക്കുകളോടെ വര്‍ത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ മൃതദേഹം അത്തിബലെ ഓക്സ്ഫഡ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഓള് ഇന്ത്യ കെഎംസിസി പ്രവര്‍ത്തകരുടെ സഹായത്തോടെ ഇന്നു നാട്ടിലേക്ക് കൊണ്ടുപോകും.